*ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു*

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് ഗര്‍ഭിണിയുമായി പോകുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് കാര്‍ കത്തുകയായിരുന്നു. കുറ്റ്യാട്ടൂര്‍ സ്വദേശി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന ഒരുകുട്ടിയടക്കം നാലുപേരെ രക്ഷിച്ചു. മുന്‍സീറ്റില്‍ ഇരുന്നവരാണ് മരിച്ചത്. കാര്‍ കത്തിയത് ഷോര്‍ട് സര്‍ക്യൂട്ട് മൂലമെന്ന് കരുതുന്നു.