60 വയസ്സുള്ള ദേവകുമാർ എന്ന ആളെ കന്യാകുളങ്ങര വച്ച് വടി ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ .
പെരുങ്കുർ മരുതൻ കോഡ് ഐണിമൂട് വീട്ടിൽ 52 വയസ്സുള്ള വാഹിദിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
പതിനാലാം തീയതിയാണ്
കന്യാകുളങ്ങര പള്ളിയുടെ മുന്നിൽവച്ച് പ്രതി ദേവകുമാറിനെ അകാരണമായി മർദ്ദിച്ചത്.സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആരോ ഇത് ക്യാമറയിൽ പകർത്തുകയായിരുന്നു.
ദൃശ്യങ്ങൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ജില്ലാ പോലീസ് മേധാവി ശിൽപ്പ ദേവയ്യയുടെ നിർദ്ദേശത്തെ തുടർന്ന് നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത് എസ് സബ്ബ് ഇൻസ്പെക്ടർ ശ്രീരാജ് ചന്ദ്രശേഖരൻ സിവിൽ പോലീസ് ഓഫീസർമാരായ അൽ അമീൻ ഷാബിർ
ഹോം ഗാർഡ് രാജീവ് എന്നിവർ ഉൾപ്പെടുന്ന പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.
മർദ്ദനമേറ്റ ദേവകുമാർ 25 വർഷത്തോളമായി മാനസികാസ്വസ്ഥത്തിന് ചികിത്സയിലാണ്.
ഇയാൾ മിക്ക ദിവസങ്ങളിലും കന്യാകുളങ്ങരയും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്ന വ്യക്തിയാണ്. :