നാവായികുളം മുക്കുകടയിൽ റബ്ബർ ഷീറ്റ് മോഷണം പതിവാകുന്നു..... കള്ളൻ സിസിടിവി ക്യമറയിൽ കുടുങ്ങി.....

കല്ലമ്പലം : നാവായികുളം മുക്കുകടയിൽ മോഷണ പരമ്പര. കഴിഞ്ഞ ദിവസം രാത്രിയിൽ നിരവധി വീടുകളിൽ നിന്നായി നൂറോളം റബ്ബർ ഷീറ്റ് മോഷണം പോയി. മുക്കുകട സ്വദേശിയായ ഷാനവാസിന്റെ 20 ഷീറ്റ്,മംഗലംകുന്നിൽ ഷാജഹാന്റെ 40 ഷീറ്റും ഫോറിൻ ചെരുപ്പും,മുസ്തഫയുടെ 34 ഷീറ്റ് ഹക്കീമിന്റെ 16 റബ്ബർ ഷീറ്റും ഒട്ടു പാലുമാണ് കഴിഞ്ഞ ഒറ്റ രാത്രിയിൽ മോഷണം പോയത്.ഇതെല്ലാം അടുത്ത് അടുത്തുള്ള വീടുകളാണ്.

സ്ഥിരമായി ഈ മേഖലയിൽ റബ്ബർ ഷീറ്റ് മോഷണം പതിവാണ്. കഴിഞ്ഞ ദിവസം ഷീറ്റ് മോഷണത്തിനിടെ കള്ളന്റെ ദൃശ്യം ഷാനവാസിന്റെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞു . വെളുത്ത നിറവും ഒത്ത ശരീരവും ഉള്ള ആളാണ് മോഷ്ടാവ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി വീടുകളിലെ സിസിടിവിൽ ഇദ്ദേഹത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു എന്നാൽ മോഷ്ടാവിനെ തിരിച്ചറിയാനോ പിടികൂടാനോ ഇതുവരെ ആയില്ല.

ഷീറ്റ് നഷ്ടപെട്ടവർ കല്ലമ്പലം പോലീസിൽ പരാതി നൽകി. ഈ മേഖല കേന്ദ്രികരിച്ചു പോലീസിന്റെ നൈറ്റ് പെട്രോളിംങ് ശ്കതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം