ആംബുലൻസ് മറിഞ്ഞു


വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് വാർഡ് മെമ്പർ ബിനു കുമാറിന്റെ ഉടമസ്ഥതയുള്ള ആംബുലൻസ് റോഡിൽ തലകീഴായി മറിഞ്ഞു :


വട്ടപ്പാറ പോലീസ് വിളിച്ചത് അനുസരിച്ച് പോവുകയായിരുന്ന ആംബുലൻസ് ആണ് നിയന്ത്രണംവിട്ട് വേറ്റിനാട് മണ്ഡപത്തിന് സമീപംറോഡിൽ തലകീഴായി മറിഞ്ഞത്..ആംബുലൻസ് ഡ്രൈവർ തലശ്ശേരി സ്വദേശി ശിവകുമാർ മദ്യപിച്ചിരുന്നതായാണ് പറയുന്നത്.

വട്ടപ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരുകൂട്ടർ തമ്മിലുള്ള സംഘർഷത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി പോലീസ് വിളിച്ചത് അനുസരിച്ച് പോവുകയായിരുന്നു ആംബുലൻസ് .

ഏതാനും ആഴ്ച മുമ്പാണ് വാർഡ് മെമ്പർ ആംബുലൻസ് വാങ്ങിസർവീസ് തുടങ്ങിയത്.ആംബുലൻസ് ഡ്രൈവർക്ക് എതിരെ വട്ടപ്പാറ പോലീസ് കേസെടുത്തു