രണ്ടാഴ്ച്ചക്കുള്ളിൽ എട്ട് മോഷണങ്ങൾ:പൊലീസിനെ വട്ടം ചുറ്റിച്ച മല്ലിക പിടിയിൽ.

രണ്ടാഴ്ച്ചക്കുള്ളിൽ എട്ട്  മോഷണങ്ങൾ നടത്തി മുങ്ങിയ തിരുവനതപുരം പാറശാല മുര്യങ്കര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന
 വനജകുമാരിയെ(45) തമിഴ്നാട്ടിൽ നിന്ന് പിടികൂടി.  നെയ്യാറ്റിൻകര,പാറശാല,വെള്ളറട പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധിമോഷണ കേസുകളിലെ പ്രതി യാണ് ഇവർ .  കഴിഞ്ഞ 16ന് രാവിലെ 10ന് 
നെടിയാംകോട്ടിലെ മോഷണത്തിന് ശേഷം ഓട്ടോയിൽ ധനുവച്ചപുരത്തെത്തി, അവിടെ 
നിന്നും മൊബൈൽ ഫോണും 4,000 രൂപയും ബാങ്ക് രേഖകളുമടങ്ങുന്ന പേഴ്സ് കവർന്ന് 
കടന്നു കളയുകയായിരുന്നു. മാസങ്ങൾക്ക് മുമ്പ് ഉദിയൻകുളങ്ങരയിലെ ഒരു വീട്ടിൽ 
നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് ഇവരുടെ പേരിൽ
 പാറശാല പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ പിടിയിലാവുന്നതിനിടെ എട്ട് 
മോഷണങ്ങൾ നടത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് 
ചെയ്തു.

വാർത്തകളറിയാൻ ഫേസ് ബുക്ക് ,യൂ ട്യൂബ്  ലിങ്കുകൾ കയറി സമയം കളയേണ്ട. 
സംഭവങ്ങൾ  നേരിട്ട് വായനക്കാരിലേക്ക് .