രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ഇതിന് പുറമേ തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപും ഉൾപെട്ടിട്ടുണ്ട്.കൊച്ചിയില്‍ നേവല്‍ബേസും കൊച്ചി കപ്പല്‍ശാലയും പ്രവര്‍ത്തിക്കുന്ന പ്രദേശത്തെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെയാണ് അതീവ സുരക്ഷാ മേഖലയായി കേന്ദ്രം കണക്കാക്കുന്നത്.