സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍, മധ്യ ജില്ലകളില്‍ ഇന്ന് കൂടുതല്‍ മഴ ലഭിക്കും. ബംഗാള്‍ ഉത്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം.നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദം ഇന്ന് തിരികെ കടലില്‍ പ്രവേശിക്കും. തുടര്‍ന്ന് ദുര്‍ബലമാകാനാണ് സാധ്യത. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം. അടുത്ത ദിവസങ്ങളില്‍ ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.