പൊന്മുടിപ്പാതയിൽ ഗതാഗതം നിയന്ത്രിച്ച് കാട്ടാനക്കൂട്ടം.വട്ടം ചുറ്റി നാട്ടുകാർ . കൗതുകത്തോടെ സഞ്ചാരികൾ .

വിനോദ സഞ്ചാര കേന്ദ്രമായ പൊൻ‌മുടിയിൽ റോഡിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം ഒരേസമയം നാട്ടുകാർക്ക് ബുദ്ധിമുട്ടും സഞ്ചാരികൾക്ക് കൗതുകവുമായി. വ്യാഴാഴ്ച
രാവിലെ മുതലാണ് പൊന്മുടി സംസ്ഥാന പാതയിൽ ഹെയർ പിൻ 20-നു സമീപo കാട്ടാനക്കൂട്ടം 
ഇറങ്ങിയത്. നാലാനകളാണ് ആദ്യം റോഡിലെത്തിയത്. പിന്നാലെ കൂടുതൽ ആനകൾ 
കൂട്ടത്തിൽ ചേർന്നു. ഇത് കാരണം പൊന്മുടിയിലേക്കുള്ള ഗതാഗതം നിർത്തിവയ്‌ക്കേണ്ടി വന്നു. കെ.എസ്.ആർ.ടി.സി. ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിൽ
മണിക്കൂറുകൾ നിർത്തിയിടേണ്ടി വന്നു. യാത്ര വൈകിയെങ്കിലും വലുതും ചേര്ത്തമായി ഒരു ഡസനോളം വരുന്ന ആന കൂട്ടത്തെ അടുത്ത നിന്ന് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായി സഞ്ചാരികൾ. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ദ്രുതകർമസേന എത്തി. അപ്പോഴേക്കും ആനകൾ കാട്ടിനുള്ളിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞ
ആറുമാസത്തിനിടയ്ക്ക് ഹെയർ പിൻ 12 മുതൽ 18 വരെ പലയിടങ്ങളിലായി മരങ്ങൾ 
കുത്തിമറിച്ചും വൈദ്യുതി തൂണുകൾ മറിച്ചിട്ടും കാട്ടാനകൾ ഗതാഗതം 
മുടക്കിയിരുന്നു.