ക്ഷീരകർഷകരുടെ വീടുകളിൽ നിന്ന് പാൽ സംഭരിക്കുന്നു എന്ന പേരിൽ ഇത്തിക്കര ആറ്റിലെ മാലിന്യം കലർന്ന ജലത്തിൽ നിന്നും ഹൈഡ്രജൻ പെറോക്സൈഡ് കലർത്തി നിർമ്മിക്കുന്ന വ്യാജ പാൽ സ്വകാര്യ ഓട്ടോറിക്ഷകളിലും, ടൂവീലറുകളിലുമായി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടക്കുന്നു. തെരു വോരങ്ങളിൽ നടക്കുന്ന ഈ വ്യാപാരം പഞ്ചായത്ത് / ആരോഗ്യ വിഭാഗം ജീവനക്കാരുടെ അറിവോടെയെന്നത് ഖേദകരമാണ്. പൂങ്കോട്, പോരേടം, കുരിയോട് സംഘങ്ങളിൽ നിന്ന് വാഹനങ്ങളിൽ പാൽ കളക്ഷനും വിതരണവും നടത്താറില്ലെന്ന് ക്ഷീരസംഘം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. *ഇളവക്കോട്, ചടയമംഗലം, വേലൻ മുക്ക് പണയിൽ തിരുവഴി , ഇടയ്ക്കോട്, വെള്ളൂപ്പാറ, പള്ളിമുക്ക്* തുടങ്ങിയ സ്ഥലങ്ങളിൽ വ്യാജ പാൽ വിതരണം സുലഭമാണ്. കാലിത്തീറ്റ വില വർധനവ് മൂലം ക്ഷീര കർഷകർ പ്രതിസന്ധിയിലായിരിക്കുംമ്പോൾ ഇത്തരത്തിൽ വ്യാജ പാൽ വിതരണം ഈ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കും, പഞ്ചായത്തും ആരോഗ്യ വകുപ്പ് അധികൃതരും ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ഡയറി ഫാർമേഴ്സ് അസ്സോസിയേഷൻ ചടയമംഗലം മണ്ഡലം കമ്മിറ്റി പ്രസ്ഥാപനയിൽ ആവശ്യപ്പെട്ടു.