വർക്കല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കള്ള കേസ് എടുത്തതായി ആരോപണം

വർക്കല നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കള്ള കേസ് എടുക്കുകയും തന്നെ സമൂഹ മാധ്യമങ്ങളിലും സോഷ്യൽ മീഡിയ വഴിയും അപമാനിക്കുകയും എഡിറ്റിങ്ങ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച്‌ തന്നെ മോശക്കാരൻ ആക്കാൻ ശ്രെമിച്ചെന്നും യൂത്ത് കോൺഗ്രസ് നേതാവായ അക്ബർഷാ മേലതിൽ ആരോപിച്ചു
സംഭവം നടന്ന ദിവസ്സം തന്റെ ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളത്ത്‌ എത്തുകയും അവിടെ റൂം എടുക്കുകയും വൈകിട്ട് താൻ നടക്കുവാൻ പോകുന്ന വഴിയിൽ വെച്ച് ആരോ ഒരാൾ പ്രായ മായ
സ്ത്രീയുടെ എന്തോ പിടിച്ചു വാങ്ങി ഓടുന്നത് കണ്ട താൻ സംഭവസ്ഥലത് ഉണ്ടാകുകയും തുടർന്ന് അയാളെ പിന്തുടർന്ന് ഏകദേശം അറുന്നൂർ മീറ്ററോളം അയാളുടെ പിറകെ ഓടി പിടികൂടുകയും അയാളുമായി പിടിവലിയുണ്ടാകുകയും വയോധികയിൽ നിന്നും തട്ടിപ്പറിച്ച മുതൽ താൻ അയാളുടെ പോക്കറ്റിൽ നിന്നും എടുക്കുകയും തുടർന്നുണ്ടായ പിടിവലിയിൽ താൻ നിലത്തുവീഴുകയും ആ സമയം അയാൾ ഓടി രക്ഷപെടുകയുമാണ് ഉണ്ടായത് തുടർന്ന് താൻ കൈയ്യിൽ കിട്ടിയ മുതലുമായി സംഭവസ്ഥലത്ത്‌ തിരിച്ചെത്തിയെങ്കിലും ആ സ്ത്രീയെ കാണാൻ സാധിച്ചില്ല തുടർന്ന് കിട്ടിയ മുതൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു
തുടർന്ന് പിന്നെ നടന്നതെല്ലാം വിചിത്രപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു തന്റെ ഫോൺ പോലീസ് പിടിച്ചു വേടിക്കുകയും താൻ കുറ്റം സമ്മതിച്ചില്ലെങ്കിൽ മറ്റു തെളിയാത്ത കേസുകൾ 
തന്റെ പേരിൽ എടുക്കുമെന്നും ഭീക്ഷണി മുഴക്കുകയും താൻ അല്ല കുറ്റകൃത്യം ചെയ്തതെന്ന് പറഞ്ഞിട്ടുപോലും തനിക്കെതിരെ കേസ് എടുക്കുകയായിരുന്നു
എന്നും അദ്ദേഹം ആരോപിച്ചു
താൻ യൂത്ത് കോൺഗ്രസ്
നേതാവ്
എന്ന് മനസ്സിലാക്കുകയും ശേഷം ആരെയും അറിയിക്കാനോ വിളിക്കുവാനോ ഫോൺ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു
സത്യം ഇതെന്ന് ഇരിക്കെ തനിക്കെതിരെ സമൂഹമാധ്യമങ്ങളിളും സോഷ്യൽ മീഡിയ വഴിയും തെറ്റായ സന്ദേശം പൊതുജനങ്ങൾക്കിടയിൽ നൽകുകയും തന്നെ അപമാനിക്കുകയും ചെയ്തവർക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു