വിഴിഞ്ഞത്ത് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ പഞ്ഞിയില്‍ പൊതിഞ്ഞ് തൊപ്പിയില്‍ സൂക്ഷിച്ച ലോഹം ഇനിയും തിരിച്ചറിഞ്ഞില്ല,

വിഴിഞ്ഞം: വെങ്ങാനൂര്‍ നെല്ലിവിള ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാക്കളില്‍ നിന്ന് കണ്ടെടുത്ത ലോഹക്കഷ്ണങ്ങള്‍ ഏതാണെന്ന് ഇനിയും തിരിച്ചറിഞ്ഞില്ല.

ഇവ കൂടുതല്‍ പരിശോധനയ്ക്കായി അയയ്ക്കും. കണ്ടെടുത്ത വസ്തു ഇറിഡിയമാണെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശാസ്ത്രീയ പരിശോധനയെന്ന് വിഴിഞ്ഞം എസ് എച്ച്‌ ഒ പ്രജീഷ് ശശി പറഞ്ഞു.

അപകടത്തിനിടയാക്കിയ ബൈക്ക് യാത്രക്കാര്‍ ഇവ പഞ്ഞിയില്‍ പൊതിഞ്ഞ് തൊപ്പിക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഏകദേശം 50ഗ്രാം വരുന്ന ലോഹക്കഷ്ണങ്ങളാണിത്. അപകടത്തില്‍ തെങ്ങുകയറ്റ തൊഴിലാളി വെങ്ങാനൂര്‍ ചിറത്തലവിളാകത്ത് വിജയവിലാസത്തില്‍ വേണു (65) മരിച്ചിരുന്നു. ബൈക്ക് യാത്രികരായ ഉച്ചക്കട സ്വദേശി റൊണാള്‍ഡോ (23), പുല്ലാന്നിമുക്ക് സ്വദേശി വിഷ്ണു എന്നിവര്‍ ചികിത്സയിൽ കഴിയുകയാണ്.