*ബൈക്ക് ഇടിച്ചു അധ്യാപികക്ക് ഗുരുതര പരിക്ക്*

തിരുവനന്തപുരം : അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്. കാട്ടാക്കട പൂവച്ചൽ പൂന്നാംകരിക്കകം സ്വദേശിനി ശരണ്യക്കാണ് (30) പരിക്കേറ്റത്. രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. ഇവരെ ഗുരുതര പരുക്കുളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ യുവാവിനും പരിക്കുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.