പൊട്ടിത്തെറിച്ച ശബ്ദ ആഘാതത്തിൽ ബസ് കാത്തു നിന്ന വിദ്യാർഥിനി അവശയായി
വീണു. ഇന്നലെ രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനു സമീപത്തെ ബസ്
സ്റ്റോപ്പിലാണ് സംഭവം. വിദ്യാർഥിനിക്കൊപ്പം നിന്ന
സ്ത്രീകളുൾപ്പെടെയുള്ളവരും ശബ്ദം കേട്ടു പേടിച്ചു നിലവിളിച്ചു. ടയർ പൊട്ടിയ
ലോറി കുറച്ചു മാറി നിന്നതിനാൽ അപകടമൊഴിവായി. അവശയായ വിദ്യാർഥിക്ക്
സഹയാത്രികരുൾപ്പെടെയുള്ളവർ പരിചരണം നൽകി.