കാഴ്ചക്കാരെ അമ്പരപ്പിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് വ്യോമസേനയുടെ അഭ്യാസ പ്രകടനം. 8 വർഷങ്ങൾ ശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് ,ഒഴുകിയെത്തിയത്. ടീമംഗം എറണാകുളം സ്വദേശി സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി.കൃത്യം 9. 5 ന് സൂര്യ കിരൺ ടീമിൻ്റെ 9 വിമാനങ്ങൾ ആകാശത്തേയ്ക്ക് പറന്നു പൊങ്ങി.ആദ്യം ശ്വാസം വിലങ്ങി കണ്ടു നിന്നവരിൽ നിന്ന് വൈകാതെ വൻ ആരവമുയർന്നു. മിന്നൽവേഗത്തിൽ താഴ്ന്നും പൊങ്ങിയും പൈലറ്റുമാർ വിസ്മയം തീർത്തു. ഒടുവിൽ മലയാളികളോടുള്ള സ്നേഹം ആകാശത്ത് വിരിഞ്ഞു. 9അംഗ യുദ്ധവിമാന പൈലറ്റ് ടീമിലെ അലൻ ജോർജ് നമ്മുടെ അഭിമാനമായി.സ്വാതന്ത്ര്യത്തിൻ്റെ 75) o വാർഷികത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സൂര്യ കിരൺ ടീമിൻ്റെ അറുന്നൂറാമത് പ്രകടനമാണ് ശംഖുമുഖത്ത് നടന്നത്.