തിരുവനന്തപുരം പാറശാലയിൽ തെരുവുനായ എട്ട് ആടിനെയും പതിനേഴ് കോഴികളെയും കടിച്ചുകൊന്നു. ഇടിച്ചക്ക പ്ലാമൂട് സ്വദേശി ഷാജഹാന്റെ വീട്ടിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം നടന്നത്.കഴിഞ്ഞാഴ്ച കാൽനടയാത്രികനെയും തെരുവുനായ ആക്രമിച്ചിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമെന്ന് നാട്ടുകാർ പറഞ്ഞു.