തിരുവനന്തപുരം:കെഎസ്ആര്‍ടിസിയില്‍ വനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി വരുന്നു.50 വയസ്സ് കഴിഞ്ഞവർക്കും, 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം.പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി.നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും.ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം.ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദേശം.നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്.അതിനിടെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ കെഎസ്ആര്‍ടിസി വരുത്തിയ കുടിശിക 6 മാസത്തിനകം തീർക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.251 കോടി രൂപയാണ് 2014 മുതലുള്ള കുടിശിക.ദേശീയ പെൻഷൻ പദ്ധതിയിലേക്ക് അടക്കേണ്ട തുക വകമാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.. ജീവനക്കാർ നൽകിയ ഹർജിയിൽ ആണ് നിർദ്ദേശം.9000 ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക ആണ് വകമാറ്റിയത്. സാമ്പത്തിക പ്രതിസന്ധി കാരണം ആണ് തുക അടക്കാൻ കഴിയാതിരുന്നത് എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം കോടതി തള്ളി.