പാലോട് മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.60 കാർഷിക ദീപങ്ങൾ തെളിച്ച് നാളെ ഉദ്ഘാടനം

പാലോട് : തെക്കൻ കേരളത്തിലെ പ്രധാന കാർഷികോത്സവമായ പാലോട് കന്നുകാലിച്ചന്തയും കലാ-സാംസ്കാരിക മേളയും നാളെ ആരംഭിക്കും. രാവിലെ 10 ന് മേള കമ്മിറ്റി രക്ഷാധികാരി വി കെ മധു ഭദ്രദീപം തെളിക്കും. 60 വർഷം മുമ്പ് കർഷകർ കന്നുകാലികളെ വാങ്ങാനും വില്ക്കാനും തുടങ്ങി വച്ച കാളച്ചന്തയാണ് കാർഷിക മേളയായി പരിണമിച്ചത്. 
വജ്ര ജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി 200 - ലേറെ വിനോദ, വിജ്ഞാന പ്രദർശന സ്റ്റാളുകളും കുട്ടികളുടെ പാർക്കും 
ഒരുങ്ങിയിട്ടുണ്ട്. കന്നുകാലിച്ചന്തയിൽ കിഴക്കൻ മാടുകൾ, പാണ്ടി മാടുകൾ, കുടി മാടുകൾ, തെലുങ്കാന പോത്തുകൾ എന്നിവ വില്പനയ്ക്കെത്തി. അപൂർവ കിഴങ്ങു വർഗങ്ങളുടെയും  ഔഷധ സസ്യങ്ങളുടെയും
ഫലവൃക്ഷങ്ങളുടെയും
സ്റ്റാളുകളും പ്രവർത്തന സജ്ജമായി. വിപുലമായ പുസ്തകമേളയും അരങ്ങേറും.മേള വിളംബരം അറിയിച്ച് കടയ്ക്കൽ നിന്ന് ആരംഭിച്ച മിനി മാരത്തോൺ ഇന്നലെ വൈകിട്ട് മേള നഗരിയിൽ സംഗമിച്ചു. 
ഫുട്ബോൾ - വോളി ബോൾ മത്സരങ്ങളും പൂർത്തിയായി. ഇന്ന്
വൈകിട്ട് 5 ന് മന്ത്രി 
വി ശിവൻകുട്ടി പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യും. അറുപത് കാർഷിക ദീപങ്ങൾ തെളിയിക്കും.
അഡ്വ ഡികെ മുരളി എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി 
പിഎസ് മധു സ്വാഗതം പറയും. കടകംപള്ളി സുരേന്ദ്രൻ , പാലോട് രവി , വിപി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രാത്രി 8 ന് മ്യൂസിക് ബാന്റ്, 8 ന് രാവിലെ 10 ന് ക്യാൻസർ രോഗ പരിശോധനാ ക്യാമ്പ് , വൈകിട്ട് 5 ന് ജില്ലാതല ശരീര സൗന്ദര്യ മത്സരം, രാത്രി 9 ന് കെപിഎസിയുടെ നാടകം - അപരാജിതർ  9 ന് രാവിലെ 10 ന് സൗജന്യ നേത്ര പരിശോധന, വൈകിട്ട് ട്രാക്ക് ഗാനമേള, രാത്രി 9 ന് നൃത്തനാടകം - കാളിക . 10 ന് വൈകിട്ട് 5 ന് സംവാദം - നവോത്ഥാന കേരളം, വൈകിട്ട് 4 ന് 501 വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, 9 ന് 
വിൽ കലാമേള, രാത്രി 10 ന് ബംബർ മീമിക്സ് .
11 ന് രാവിലെ 10 ന് നിയമ ബോധവത്കരണ സെമിനാർ , വൈകിട്ട് സ്കൂൾ കുട്ടികളുടെ കലാമേള, 5 മണിക്ക് കാവ്യമേള ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും , രാത്രി 9 ന് നാടൻ പാട്ട് മേള - പടകാളി 12 ന് രാവിലെ 10 ന് മെഗാ മെഡിക്കൽ ക്യാമ്പ് , 10 ന് വിദ്യാർത്ഥികൾ കാർഷിക പ്രോജക്ടുകൾ അവതരിപ്പിക്കും. അഡ്വ അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 ന് കർഷകവേദി, 4 ന് കർഷക അവാർഡ് വിതരണവും ആദരവും മന്ത്രി അഡ്വ ജിആർ അനിൽ ഉദ്ഘാടനം ചെയ്യും. രാത്രി 7 ന് കബഡി ടൂർണമെന്റ്, 13 ന് രാവിലെ 10 ന് കുടുംബശ്രീ സെമിനാർ ,
രാത്രി 7 ന് അമേച്വർ നാടക മത്സരം, 14 ന് വൈകിട്ട് 5 ന് ഗ്രാന്റ്മാസ്റ്റർ ജി എസ് പ്രദീപിന്റെ അറിവങ്കം , ഒന്നാം സമ്മാനം പതിനായിരം രൂപ, രാത്രി 8 ന് ഗാനമേള, 15 ന് വൈകിട്ട് സാംസ്കാരിക സന്ധ്യ രമേശ് ചെന്നിത്തല 
എം എൽ എ ഉദ്ഘാടനം ചെയ്യും. രാത്രി 8 ന് അലോഷി പാടുന്നു (ഗസൽ ) . 16 ന് വൈകിട്ട് 6 ന് സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. രാത്രി 10 ന് ഗാനമേള.