ഇന്നലെ രാത്രി (25.02.2023) പ്രൈവറ്റ് ബസ്റ്റാന്റിന് സമീപം നിൽക്കുകയായിരുന്ന ഷിബുവിനെ കല്ലുകൊണ്ട് ഇടിച്ച് പരുക്കേൽപ്പിക്കുകയും ആയുധം കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരിക്കേറ്റ ഷിബു ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുടർന്ന് ഒളിവിൽ ആയിരുന്ന പ്രതിയെക്കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പക്ക് ലഭിച്ച
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി ജി.ബിനുവിന്റെ നേതൃത്വത്തിൽ.കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, എ.എസ് ഐ താഹിറുദ്ദീൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജി സി പി ഒ ശ്രീരാജ്,സുഭാഷ്, ശരത് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.