ആറ്റിങ്ങലിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനുംനാടക രച യിതാവും നടനും സംവിധായകനുമായ എച്ച്.എം.ചരുവിള അന്തരിച്ചിട്ട് 40-വർഷങ്ങൾ പിന്നിടുന്നു

ആറ്റിങ്ങലിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ ശ്രദ്ധേയനുംനാടക രച യിതാവും നടനും സംവിധായകനുമായ എച്ച്.എം.ചരുവിള അന്തരിച്ചിട്ട് 40-വർഷങ്ങൾ പിന്നിടുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തന്നെ നാടകവുംഅദ്ദേഹത്തിന്റെതട്ടകങ്ങളിലൊന്നായിരുന്നു.
                  ആലംകോട് കേന്ദ്രമാക്കി ദേശീയകലാകേന്ദ്രംഎന്നപേരിൽഅദ്ദേഹം ഒരുനാടക സംഘത്തിനു രൂപംനൽകി
നാടകങ്ങളും ഗാനമേളകളും മറ്റും അവതരിപ്പിക്കുകയുണ്ടായി. സമിതി അവതരിപ്പിച്ച എല്ലാ നാടകങ്ങൾക്കും ഞാനാണ് ഗാനങ്ങളെഴുതിയിരുന്നത്. 
കെ.പി.മൈക്കിൾ സ്വരപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചത് കൊച്ചിൻ ജോർജ് ആറ്റിങ്ങൽവിമല എന്നിവ
രായിരുന്നു.
                   പിൽക്കാലത്തു കോൺഗ്രസ്സ്
പാർട്ടിയിൽ ഭിന്നിപ്പുണ്ടായപ്പോൾ ചരുവിള കോൺഗ്രസ്സ് എസ്-ൽ ചേർന്നു.
വളരെ അപ്രതീക്ഷിതമായി ആറ്റിങ്ങൽ വച്ച്ഒരുബസ്സപകടത്തിലണ് അദ്ദേഹം
മരണമടഞ്ഞത്. ഒരുവലിയ ജനാവലി അദ്ദേഹത്തിന്റെ ഖബറടക്കത്തിൽ പങ്കെടുക്കുകയുണ്ടായി.
                     കേന്ദ്രമന്ത്രി എ.എ.റഹിം, നിയ
മസഭാസ്പീക്കർ വക്കംബി.പുരുഷോത്ത
മൻ,രാജ്‌മോഹൻ, കാട്ടയിക്കോണം വി. ശ്രീധർ,പി.വിജയദാസ്,എം.എൽ.എ.മാരായ,എ.കെ.ശശീന്ദ്രൻ,എ.സി.ഷണ്മുഖദാസ്,കെ.ശങ്കരനാരായണപിള്ള,കടന്ന പ്പള്ളിരാമചന്ദ്രൻ തുടങ്ങിയവർ ആദരമ
ർപ്പിച്ചു.എന്റെ ഒരുറ്റ ബന്ധുവായിരുന്ന അദ്ദേഹം നാടക കലയുടെ ഒരു ഉപാസ 
കൻ കൂടിയായിരുന്നു.

 എം എം പുരവൂർ