തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന തിരുവനന്തപുരം ചാല മാര്‍ക്കറ്റിലെ ഇരുനിലകെട്ടിടത്തില്‍ നിന്നും തൊഴിലാളികളെ മാറ്റാന്‍ കെട്ടിടഉടമക്ക് നിര്‍ദേശം. ടെറസില്‍ ഷീറ്റിട്ട് തൊഴിലാളികളെ താമസിപ്പിച്ച സ്ഥലം തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചാണ് നിര്‍ദേശം നല്‍കിയത്.ചാല കമ്പോളത്തിലെ റെയിന്‍ബോ കോംപ്രക്സില്‍ തൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന ചിത്രങ്ങളാണിത്. നാനൂറോളം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. ദിവസം നൂറ് രൂപ വാടക. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാചകം. ഗ്യാസ് സിലണ്ടറുളില്‍ കൂട്ടത്തോടെ ഇതിനിടയില്‍ .ഇതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് തൊഴില്‍വകുപ്പ് മന്ത്രിയും മേയറുടെ സ്ഥലം സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥരെത്തുന്നതിന് മുന്‍പ് തന്നെ സ്ഥലമെല്ലാം വൃത്തിയാക്കി തൊഴിലാളികളെ ഒഴിപ്പിച്ചു. പത്ത് തൊഴിലാളികള്‍ മാത്രമാണ് കെട്ടിടത്തിലുണ്ടായിരുന്നത്നാലുദിവസം മുന്‍പ് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നതായി മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. തൊഴിലാളികള്‍്ക്ക് പകരം താമസം സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചു അടുത്തിടെ തീപിടുത്തമുണ്ടായപ്പോഴാണ് തൊഴിലാളികെ നിയമവിരുദ്ധമായി താമസിപ്പിച്ചത് പുറത്തറിയുന്നത്. ചാലയിലെ വ്യാപാരികളാണ് നിയമവിരുദ്ധതാമസം പുറത്തറിയാന്‍ മുന്‍കൈയെടുത്തത്