പത്തനംതിട്ട: ആറന്മുളയിൽ പമ്പയാറ്റിൽ കാണാതായ മൂന്ന് പേരില്‍ രണ്ട് പേരുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കായി തെരച്ചിൽ തുടരുന്നു. പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്. എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്. പമ്പയാറ്റിൽ കുളിക്കാനിറങ്ങവെയാണ് അപകടമുണ്ടായത്.