ഗവൺമെന്റ് എൽപിഎസ് ആലംകോട്. നൂറ്റാണ്ട് പിന്നിട്ട വിദ്യാലയ മുത്തശ്ശിയാണ്. ആറ്റിങ്ങൽ ആലംകോടിന്റെ ചരിത്രസംസ്കാരിക രംഗങ്ങളിൽ ഈ വിദ്യാലയം അടയാളപ്പെട്ടു കഴിഞ്ഞു. ഈ വിദ്യാലയത്തിന്റെ പടികയറാത്ത ഒരാളും ഈ നാട്ടിൽ ഇല്ല എന്ന് തന്നെ പറയാം.113 വർഷത്തെ പാരമ്പര്യമുള്ള ഒട്ടനവധി മഹത്തുക്കൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് ആലങ്കോട് ഗവൺമെന്റ് എൽ പി എസ്. അറിവിന്റെ പാഠങ്ങൾ പകർന്നു നൽകിയ വിദ്യാലയത്തിന്റെ ഈ വർഷത്തെ വാർഷിക ആഘോഷം നിറക്കൂട്ട് 2K23 മാർച്ച് 15 ബുധനാഴ്ച ആലംകോട് ഹാരിസൺ പ്ലാസയിൽ വെച്ച് നടക്കുകയാണ്. സാംസ്കാരിക സമ്മേളനം. ആദരം. അവാർഡ് വിതരണം.സ്റ്റേജ് ഷോ. കലാവിരുന്ന്. ഘോഷയാത്ര തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വാർഷികാഘോഷത്തിൽ ഉണ്ടാകും നിറക്കൂട്ട്2K23 ഒരു ഗംഭീര വിജയമാക്കിമാറ്റുവാൻ നാട്ടിലെ പൂർവ്വ വിദ്യാർത്ഥി രക്ഷകർത് പ്രസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയാണ്....
പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി... ചെയർമാൻ എ. നജാം വാർഡ് മെമ്പർ.
ജനറൽ കൺവീനർ എച്ച് നാസിം.
വൈസ് ചെയർമാൻ എം നാസിം
രക്ഷാധികാരി റീജ സത്യൻ. (ഹെഡ്മിസ്ട്രസ്)