അമിത ഇന്ധന, വൈദ്യുത ചാർജിനെതിരെ ഫെബ്രുവരി 28 ന് വ്യാപാരികൾ കടകൾ അടച്ച് സമരം ചെയ്യും.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28ന് വ്യാപാരികൾ കടകളടച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തും.

ഡീസൽ ,പെട്രോൾ, കെട്ടിട നികുതി വർദ്ധനവ് പിൽ വലിയ്ക്കുക,
ഹെൽത്ത് കാർഡിലെ അപാകതകൾ പരിഹരിക്കുക, അമിത വൈദ്യുത ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ സമരം.

സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ധർണ ജില്ലാ പ്രസിഡൻ്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉത്ഘാടനം ചെയ്യും.

വാർത്തകളറിയാൻ ഫേസ് ബുക്ക് ,യൂ ട്യൂബ് ലിങ്കുകൾ കയറി സമയം കളയേണ്ട. 
സംഭവങ്ങൾ നേരിട്ട് വായനക്കാരിലേക്ക് .