ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 28ലെ ​എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി.

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 28ലെ ​എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി. പ​ത്താം ക്ലാ​സി​ന്​ 28ന് ​രാ​വി​ലെ 9.45 മു​ത​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന ഇം​ഗ്ലീ​ഷ്, അ​ന്ന്​ ഉ​ച്ച​ക്കു​​ശേ​ഷം ര​ണ്ടി​ന്​ ന​ട​ക്കേ​ണ്ട ഹി​ന്ദി/ ജ​ന​റ​ൽ നോ​ള​ജ് പ​രീ​ക്ഷ​ക​ൾ ഇ​തേ സ​മ​യ​ക്ര​മ​ത്തി​ൽ മാ​ർ​ച്ച്​ നാ​ലി​ന്​ ന​ട​ക്കും. പ്ല​സ്​ വ​ണി​ന് 28ന് ​രാ​വി​ലെ​യു​ള്ള കെ​മി​സ്​​ട്രി/​ഹി​സ്റ്റ​റി/​ഇ​സ്​​ലാ​മി​ക്​ ഹി​സ്റ്റ​റി/​ബി​സി​ന​സ്​ സ്റ്റ​ഡീ​സ്​/​ക​മ്യൂ​ണി​ക്കേ​റ്റി​വ്​ ഇം​ഗ്ലീ​ഷ്​ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച്​ ര​ണ്ടി​ന്​ ഉ​ച്ച​ക്കു​​ശേ​ഷം ന​ട​ക്കും. 28ന്​ ​ഉ​ച്ച​ക്കു​​ശേ​ഷം ന​ട​ക്കാ​നി​രു​ന്ന ബ​യോ​ള​ജി/​ഇ​ല​ക്​​ട്രോ​ണി​ക്സ്​/​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​/​സം​സ്കൃ​ത സാ​ഹി​ത്യ/​ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ഇം​ഗ്ലീ​ഷ്​ ലി​റ്റ​റേ​ച്ച​ർ എ​ന്നി​വ മാ​ർ​ച്ച്​ മൂ​ന്നി​ന്​ ഉ​ച്ച​ക്കു ശേ​ഷ​വും ന​ട​ക്കും....