എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളില്‍ മാറ്റം; 28ന് പരീക്ഷ ഇല്ല

ഈ മാസം 28ന് നടത്താനിരുന്ന എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി.മാര്‍ച്ച്‌ നാലിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്. 28ന് പല സ്ഥലങ്ങളിലും തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടി. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. 

എസ്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച്‌ 3 വരെയാണ് മോഡല്‍പരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതാണ് നാലിലേക്ക് മാറ്റിയത്. പൊതു പരീക്ഷ മാര്‍ച്ച്‌ 9 മുതല്‍ 29 വരെയാണ് നടത്തുക.