മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ട് അഭിനയരംഗത്തെത്തിയ താരമാണ് മോഹന്‍ലാല്‍.
നടനെ അറിയാവുന്ന എല്ലാവര്‍ക്കും തന്നെ അദ്ദേഹത്തിന്റെ ഡ്രൈവറായി എത്തി പിന്നീട് എല്ലാമെല്ലാമായി മാറിയ ആന്റണി പെരുമ്പാവൂരിനെയും അറിയാം. മോഹന്‍ലാലിനോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ആളായി ആന്റണി പെരുമ്പാവൂര്‍ മാറിക്കഴിഞ്ഞു. ഇന്ന് ലോകത്തിലെ ഏറ്റവും ഭാഗ്യ ശാലി ആയ ഡ്രൈവര്‍ ഒരുപക്ഷെ മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കുമെന്നുള്ളതാണ് വസ്തുത.
"സ്വന്തം മുതലാളിക്ക് ശമ്പളം കൊടുക്കുന്ന ഒരു ഡ്രൈവര്‍" ലോകത്ത് എവിടെയും ഉണ്ടാകാന്‍ വഴി ഇല്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എലോണ്‍ എന്ന ചിത്രമാണ് ആന്റണി പെരുമ്പാവൂര്‍ അവസാനം നിര്‍മ്മിച്ച ചിത്രം. നിരവധി സിനിമകളാണ് മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ആന്റണി പെരുമ്പാവൂരിനു മുന്പ് മോഹന്‍ലാലിന്റെ ഡ്രൈവറായി 28 വര്‍ഷത്തോളം ജോലി ചെയ്ത ഒരു മനുഷ്യന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മോഹന്‍ലാലിന്റെ മുന്‍ ഡ്രൈവര്‍ മോഹന്‍ലാലിനെ കുറിച്ചും ആന്റണി പെരുമ്പാവൂരിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങളോളം മോഹന്‍ലാലാലിന്റെ കൂടെ നിന്നെങ്കിലും വാര്‍ദ്ധക്യത്തില്‍ അദ്ദേഹം തിരിഞ്ഞ് പോലും നോക്കിയിട്ടില്ലെന്നാണ് മോഹന്‍ലാലിന്റെ മുന്‍ ഡ്രൈവര്‍ മോഹന്‍ നായര്‍ പറയുന്നത്. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ അദ്ദേഹം നോക്കത്തില്ല.പഴയ മോഹന്‍ലാല്‍ ഒത്തിരി മാറി പോയി എന്നും മോഹന്‍ പറയുന്നുണ്ട്.
മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് മോഹന്‍ നായര്‍ ഇക്കാര്യം പറയുന്നത്.എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏര്‍പ്പാടാക്കി കൊടുത്തത്. പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി എന്നും മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ നായര്‍ പറയുന്നു.
മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം ഇരുപത്തിയെട്ട് വര്‍ഷം ഡ്രൈവറായി ഞാന്‍ ജോലി ചെയ്തിരുന്നു. ശമ്പളമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യില്‍ കൊടുത്തിട്ട് അവരാണ് എനിക്ക് തരാറുള്ളത്. ഞാന്‍ ആണ് ആന്റണി പെരുമ്പാവൂരിനെ ഏര്‍പ്പാടാക്കി കൊടുത്തത്. ആ സമയത്തു എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന വരികയായിരുന്നു ആന്റണി. ആന്റണി പെരുമ്പാവൂര്‍ എത്തിയതോടെ പിന്നീട് മോഹന്‍ലാല്‍ എന്നെ ശ്രദ്ധിക്കാതെയായി എന്നും മോഹനന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഒരൊറ്റ സെക്കന്‍ഡ് എന്നെ നോക്കിയാല്‍ എന്റെ ജീവിതം മാറും. പക്ഷേ അദ്ദേഹം നോക്കത്തില്ല.
പണ്ടൊക്കെ വീട്ടില്‍ വരുമായിരുന്നു. പക്ഷേ വലിയ നടനായതിന് ശേഷം വന്നിട്ടില്ല. പഴയ മോഹന്‍ലാല്‍ ഒത്തിരി മാറി പോയി. പണ്ട് തോളില്‍ കൈയ്യിട്ട് നടന്ന ആളുകളാണ്. ഇന്നിങ്ങനെ ഒരാളെ അറിയുമോന്ന് ചോദിച്ചാല്‍ സംശയമായിരിക്കും എന്നും മോഹനന്‍ പറഞ്ഞു. ഇടയ്ക്ക് മോഹന്‍ലാലിനെ കാണാന്‍ തോന്നാറുണ്ട്. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല എന്നും മോഹനന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇപ്പോഴും മോഹന്‍ലാലിനെ ഓര്‍ത്താല്‍ കരച്ചില്‍ വരും.ഇനിയും അദ്ദേഹത്തിനൊപ്പം തന്നെ ജോലി ചെയ്യണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം. ഇനിയൊരു ജന്മം ഉണ്ടായാലും മോഹന്‍ലാലിന്റെ കൂടെ മതി. ലാലിന്റെ ഡ്രൈവര്‍ എന്ന് പറയുന്നത് വലിയ ദൈവാനുഗ്രഹമാണ് എന്നും മോഹനന്‍ പറഞ്ഞു. മോഹന്‍ലാല്‍ അത്രയും ദുഷ്ടന്‍ ഒന്നുമല്ല. ഈ വാര്‍ത്ത ലാലേട്ടന്റെ ശ്രദ്ധയില്‍ പെട്ടാല്‍ ഉറപ്പായും ലാലേട്ടന്‍ സഹായിക്കും എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.