ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെരുംകുളം മാടൻകാവ് സ്വദേശി മുഹമ്മദ് നസീബ് (23) മരണപ്പെട്ടു.

കടയ്ക്കാവൂർ: ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പെരുംകുളം മാടൻകാവ് സ്വദേശി മുഹമ്മദ് നസീബ് (23) മരണപ്പെട്ടു. നൗഷാദ് തൻസീ ദമ്പതികളുടെ മകനാണ് മരണപ്പെട്ട മുഹമ്മദ് നസീബ്. മണനാക്ക് കവലയൂർ റോഡിൽ പൂവത്തുങ്കൽ വളവിലാണ് അപകടം. ഇന്നു രാവിലെ 10:30 നാണ് സംഭവം. മുഹമ്മദ് നസീബ് മണനാക്ക് ഭാഗത്ത് നിന്നും സഞ്ചരിച്ചുവന്ന KL16Q4139 ഹോണ്ട ഡിയോയും കവലയൂർ ഭാഗത്തുനിന്ന് പരവൂർ സ്വദേശികൾ എന്ന് പറയപ്പെടുന്നവർ സഞ്ചരിച്ചു വന്ന കെഎൽ KL16X4449റോയൽ എൻഫീൽഡ് ബൈകും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് നസീബിനെ ആദ്യം ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ യാത്രാമധ്യേ മുഹമ്മദ് നസീബ് മരണപ്പെട്ടു. റോയൽ എൻഫീഡ് ബൈക്കിൽ സഞ്ചരിച്ചു വന്നവരുടെ കാലിന് പൊട്ടൽ സംഭവിച്ചതായും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതായും പറയപ്പെടുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.