മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്; പൃഥ്വി ഷാ പുറത്ത് തന്നെ

ന്യൂസീലൻഡിനെതിരായ മൂന്നാം ടി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ യുസ്‌വേന്ദ്ര ചഹാലിനു പകരം ഉമ്രാൻ മാലിക് തിരികെയെത്തി. പൃഥ്വി ഷാ ഓപ്പണറായി തിരികെയെത്തിയേക്കുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ന്യൂസീലൻഡ് നിരയിൽ ജേക്കബ് ഡഫിക്ക് പകരം ബെൻ ലിസ്റ്റർ കളിക്കും.

ടീമുകൾ

New Zealand: Finn Allen, Devon Conway, Mark Chapman, Glenn Phillips, Daryl Mitchell, Michael Bracewell, Mitchell Santner, Ish Sodhi, Lockie Ferguson, Ben Lister, Blair Tickner

India: Shubman Gill, Ishan Kishan, Rahul Tripathi, Suryakumar Yadav, Hardik Pandya, Deepak Hooda, Washington Sundar, Shivam Mavi, Kuldeep Yadav, Umran Malik, Arshdeep Singh