തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബുണലിന്റെ നേതൃത്വത്തിൽ നടത്തിയ അദാലത്ത് 2023

തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബുണലിന്റെ നേതൃത്വത്തിൽ റവന്യു ഡിവിഷൻ ഓഫീസിന്റെ പരിധിയിലുള്ള താലൂക്കുകളിൽ നാല് അദാലത്തുകൾ സംഘടിപ്പിച്ചു.അദാലത്തിൽ 250 കേസുകളിൽ തിരുവനന്തപുരം മെയ്ന്റനൻസ് ട്രൈബുണൽ പ്രൈസൈഡിങ് ഓഫീസറും തിരുവനന്തപുരം സബ്കളക്ടറുമായ Dr. അശ്വതി ശ്രീനിവാസ് IAS മുതിർന്ന പൗരന്മാരെ നേരിൽ കേട്ട് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണം,ക്ഷേമം സംബന്ധിച്ചുള്ള നിയമം 2007 പ്രകാരം മുതിർന്ന പൗരന്മാർക് സംരക്ഷണം,ക്ഷേമം,ജീവനാംശം എന്നിവ ഉറപ്പുവരുത്തി163 കേസുകളിൽ തീർപ്പ് കല്പ്പിച്ചു.മെയ്ന്റനൻസ് ട്രൈബ്യുണൽ സെക്ഷൻ ക്ലാർക്ക് ശ്രീമതി.സിനി വി റ്റി, ടെക്നിക്കൽ അസിസ്റ്റന്റ് കുമാരി.ആതിര കെ ഒ എന്നിവർ അദാലത്ത് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഒൻപതോളം കൺസിലിയേഷൻ ഓഫീസർമാർ കേസുകൾ തീർപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

 #ഒരുമയോടെtvm #orumayodetvm