ആന്ധ്രാപ്രദേശിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കാറിൽ കടത്തുകയായിരുന്ന ഇരുന്നൂറ് കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മലയാളി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിലായി. കാറിലുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ അറുപത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അബ്ദുൾ റഹ്‌മാൻ ഡ്രൈവർ ചെന്നൈ ആദംപാക്കം സ്വദേശി പ്രേംനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട രണ്ടു പേർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. വ്യാസാർ പാടി സ്വദേശി സേതുരാമൻ താമരം സ്വദേശി സെൽവം എന്നിവർ ചേർന്ന് ആവടിയിലെ വെപ്പംപാട്ട് വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് അവിടെ വെച്ച് ചെന്നൈയിലെ വിവിധ മേഖലകളിലേക്ക് എത്തിക്കുകയാണ് പതിവെന്നും പിടിയിലായവർ പോലീസിനോട് പറഞ്ഞു.