തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം• തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെൺകുട്ടിയെയാണ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതി വർക്കല ഇടവ സ്വദേശി ഷമീറിനെ (ബോംബെ ഷമീർ) മെഡിക്കൽ കോളജ് പൊലീസ് പിടികൂടി.വെള്ളിയാഴ്ച രാത്രിയാണ് പീഡനശ്രമം നടന്നത്. വാർഡിൽ ചികിത്സയിൽ കഴിയുന്ന സഹോദരിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു പെൺകുട്ടി. രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് പീഡനശ്രമം നടന്നത്. മോഷണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷമീർ. ഇയാൾക്കെതിരെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 21 കേസുകളുണ്ടെന്നാണ് പ്രാഥമിക വിവരം.