തീരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് എക്സൈസ് പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.ആറ്റിങ്ങൽ കച്ചേരി നടയിൽ വെച്ചാണ് ആന്ധ്രയിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്ന 15 കിലോയോളം കഞ്ചാവ് പിടികൂടി. എറണാകുളം എലൂർ സ്വദേശിയാണ് പിടിയിലായ ജയേഷ്. ഇയാള്‍ നിലവിൽ ആറ്റിങ്ങൽ ചെമ്പൂരിൽ താമസിച്ചു വരികയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച KL-02-AJ -5278 ഫോർഡ് ഫിഗോ കാര്‍ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ആര്‍ക്കായാണ് എത്തിച്ചതെന്നും ആന്ധ്രയിലെ കഞ്ചാവ് വിതരണക്കാരെ സംബന്ധിച്ചും സൂചനകള്‍ ലഭിച്ചതായി എക്സൈസ് പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും ചിറയിൻകീഴ് എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ ,കെ. വി.വിനോദ്,ടി.ആർ മുകേഷ് കുമാർ, ആർ. ജി രാജേഷ് ,എസ് മധുസൂദനൻ നായർ , ഷാനവാസ്,പ്രിവന്റിവ് ഓഫീസർമാരായ റ്റി. റ്റി. ബിനേഷ്, രാജ്‌കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. അരുൺകുമാർ, മുഹമ്മദലി,സുബിൻ,വിശാഖ്, രജിത് , രാജേഷ് , ഷംനാദ് എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.