നാഗ്പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ താരം ടോഡ് മര്‍ഫിയെ തേടി റെക്കോര്‍ഡ് പട്ടികയില്‍. ന്യൂസിലന്‍ഡിന്റെ ഇതിഹാസതാരം ഡാനിയേല്‍ വെട്ടോറിയെ ഓര്‍മിപ്പിക്കുന്ന മര്‍ഫി ഓസീസിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന പ്രായം കുറഞ്ഞ സ്പിന്നാറായി. മാത്രമല്ല, ടെസ്റ്റ് അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളര്‍മാരുടെ പട്ടികയും മര്‍ഫി ഇടം നേടി.നാഗ്പൂരില്‍ അഞ്ച് വിക്കറ്റ് നേടുമ്പോല്‍ 22 വര്‍ഷവും 87 ദിവസവുമാണ് മര്‍ഫിയുടെ പ്രായം. 124 റണ്‍സ് വിട്ടുകൊടുത്ത മര്‍ഫി ഏഴ് വിക്കറ്റാണ് നാഗ്പൂരില്‍ വീഴ്ത്തിയത്. ജോയ് പാമറെയാണ് മര്‍ഫി മറികടന്നത്. 1881-82ല്‍ പാമര്‍ സിഡ്‌നിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തുമ്പോള്‍ 22 വര്‍ഷവും 360 ദിവസവുമായിരുന്നു പ്രായം. അതും 141 വര്‍ഷങ്ങള്‍ക്ക് മുമ്പ്. 1909ല്‍ ലീഡ്‌സില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാള്‍സ് മകാര്‍ടിനിയും പട്ടികയിലുണ്ട്. അന്ന് 23 വര്‍ഷവും അഞ്ച് ദിവസവും പ്രായമുണ്ടായിരുന്നു ചാള്‍സിന്. ഇതിഹാസതാരം ഷെയ്ന്‍ വോണാണ് പട്ടികയിലെ നാലാമന്‍. 199-93ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു വോണിന്റെ പ്രകടനം. 23 വയസും 108 ദിവസവുമായിരുന്നു വോണിന്റെ പ്രായം.അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് മര്‍ഫി. ബോബ് മാസിയാണ് ഒന്നാമന്‍. 1972ല്‍ ഇംഗ്ലണ്ടിനെതിരെ 84 റണ്‍സിന് എട്ട് പേരെ പുറത്താക്കാന്‍ മാസ്സിക്കായി. മുന്‍ ഓസീസ് സ്പിന്നര്‍ ജേസണ്‍ ക്രേസ രണ്ടാമത്. ഇന്ത്യക്കെതിരെ നാഗ്പൂരില്‍ തന്നെ 215ന് എട്ട് പേരെയാണ് ക്രേസ പ ുറത്താക്കിയത്. 2008-09 പരമ്പരയിലായിരുന്നു പ്രകടനം.മര്‍ഫിയുടെ പ്രകടനത്തിന് പിന്നാലെ ഇന്ത്യ 400ന് എല്ലാവരും പുറത്തായിരുന്നു. 223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. രോഹിത് ശര്‍മ (120), അക്‌സര്‍ പട്ടേല്‍ (84), രവീന്ദ്ര ജഡേജ (70) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 177ന് പുറത്താവുകയായിരുന്നു. 49 റണ്‍സ് നേടിയ മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. രവീന്ദ്ര ജഡേജ അഞ്ചും ആര്‍ അശ്വിനും മൂന്ന് വിക്കറ്റും വീഴ്ത്തി.