റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്.ധൻബാദിലെ ആശിർവാദാ ടവർ എന്ന അപ്പാർട്‌മെന്റിനാണ് തീപിടിച്ചത്. തീ പെട്ടെന്ന് ആളിപ്പടർന്നതാണ് വൻ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം. ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 160 കിലോമീറ്റർ അകലെ ഇന്നലെ വൈകിട്ട് ആറോടെയാണ് തീപിടിത്തം ഉണ്ടായത്.സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.