വഞ്ചിയൂർ കടവിള സ്വദേശി 35 വയസ്സുള്ള സജി എന്നയാൾക്കാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് പ്രഭാഷ് ലാൽ ടി. പി ശിക്ഷ വിധിച്ചത്.
2017 വർഷത്തിലെ സ്കൂൾ മധ്യവേനലവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം.
സമീപവാസിയായ കുട്ടി കളിക്കാനായെത്തിയ സമയത്ത് പ്രതി ലൈംഗികപീഢനത്തിന് ശ്രമിക്കുകയും, ഓടിപ്പോയ കുട്ടിയെ മിഠായി കൊടുത്ത് വശീകരിച്ച് ആൾ താമസമില്ലാത്ത വീട്ടിലേക്ക് കൂട്ടികൊണ്ട്പോയി പ്രതി പ്രകൃതി വിരുദ്ധ ലൈംഗികപീഢനത്തിന് വിധേയനാക്കിയെന്നുമാണ് ആരോപിക്കപ്പെട്ട കുറ്റം.
ഭയപ്പാടിലായ കുട്ടി ആദ്യ ദിവസങ്ങളിൽ ആരോടും വിവരം പറഞ്ഞില്ലയെങ്കിലും കുറച്ച് ദിവസങ്ങൾക്കുശേഷം കൂട്ടുകാരൻ വഴി മാതാവ് അറിയുകയും തുടർന്ന് പോലീസിൽ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ കുറ്റപത്രം ഹാജരാക്കപ്പെടുകയുമായിരുന്നു.
35 വയസ്സുകാരനായ പ്രതി 12 വയസ്സുകാരനെതിരെ നടത്തിയ ലൈംഗിക അതിക്രമത്തിന് കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടതുണ്ടെന് നിരീക്ഷിച്ച കോടതി,
കുട്ടിയോട് പ്രതി കാണിച്ച അതിക്രമത്തിന്റെ കാഠിന്യവും, വിക്ടിമിന്റെ പ്രായം, ജീവിത അന്തരീക്ഷം എന്നിവ കണക്കാക്കുമ്പോൾ കോടതി ഉത്തരവായ നഷ്ടപരിഹാരത്തുക അപര്യാപ്തമെന്ന് കണ്ട് മതിയായ നഷ്ടപരിഹാര തുക നല്കുന്നതിലേക്ക് ഉത്തരവിലൂടെ ജില്ലാ ലീഗൽസർവീസ് അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുമുണ്ട്.
പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.