സ്വർണ്ണക്കടത്ത്; തിരുവനന്തപുരത്ത് 11 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കസ്റ്റഡിയിൽ. പേട്ട പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകിയതായി സംശയമുണ്ട്.സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. തുടർന്നു പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറും.