പാലക്കാട്: ഒരു പൂവന്‍ കോഴിക്കായി നടന്ന വാശിയേറിയ ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയില്‍. പത്തു രൂപയില്‍ ആരംഭിച്ച ലേലം വിളിയാണ് അന്‍പതിനായിരം രൂപയില്‍ അവസാനിപ്പിച്ചത്.
തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു ലേലം വിളി നടന്നത്.
ലേലം വിളി വാശി കയറിയപ്പോഴാണ് അന്‍പതിനായിരം രൂപ വരെ എത്തിയത്. ലേലം വിളിയുടെ വാശി കൂടിയപ്പോള്‍ സംഘാടകര്‍ തന്നെ അവസാനിപ്പിക്കുകയായിരുന്നു. അല്ലെങ്കില്‍ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകര്‍ തന്നെ പറയുന്നുണ്ട്.
വിവിധ വേല കമ്മിറ്റികളായ, കൂള്‍ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പന്‍സ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തില്‍ പങ്കെടുത്തത്. ഒടുവില്‍ കോഴിയെ കിട്ടിയത് കൂള്‍ ബോയ്സിന്. ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാന്‍ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളി നടത്തിയത്. ലേലം വിളിയിലൂടെ സ്വന്തമാക്കിയ പൂവനെ വളര്‍ത്താനാണ് കൂള്‍ ബോയ്സിന്റെ തീരുമാനം.