*ഇന്ത്യയിലെ മികച്ച ജില്ലാ കളക്ടർ Dr ദിവ്യ എസ് അയ്യർ*

ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നൽകപ്പെടുന്ന എക്സലൻസ് ഇൻ ഗുഡ് ഗവർണ്ണൻസ് പുരസ്കാരത്തിന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ അർഹയായിരിക്കുന്നു . ഭാരതത്തിലെ മൊത്തം 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകൾ പരിഗണിച്ചുകൊണ്ട് നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് 18 കളക്ടർമാരെയാണ് പുരസ്കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്
    ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ദിവ്യ എസ് അയ്യരെ പുരസ്കാരത്തിന് അർഹയാക്കിയത്.