BREKING NEWS കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്. അയൽവാസിയാണ് സന്തോഷിനെ കുത്തിക്കൊന്നത്. മൂമൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേരിക്കോണം സ്വദേശി പ്രകാശിനെ ആണ് കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.