അശാസ്ത്രീയമായവിഴിഞ്ഞം -നാവായിക്കുളം റിംഗ് റോഡ് അലൈൻമെന്റിനെതിരെ പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആഫീസിലേയ്ക്ക് പ്രതിഷേധ ധർണ

അശാസ്ത്രീയമായവിഴിഞ്ഞം -നാവായിക്കുളം റിംഗ് റോഡ് അലൈൻമെന്റിനെതിരെ പുതുശ്ശേരിമുക്ക് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആഫീസിലേയ്ക്ക് പ്രതിഷേധ ധർണ,ശനിയാഴ്ച രാവിലെ 10.30ന് ആറ്റിങ്ങൽ കച്ചേരിനടയിൽ 

ജനവാസം ഒട്ടും ഇല്ലാത്ത പ്രദേശങ്ങളെ ഒഴിവാക്കിയും എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളേയും ആരാധനാലയങ്ങളേയും ആശുപത്രികളേയും വ്യാപാര സ്ഥാപനങ്ങളേയും പൂർണ്ണമായും തകർക്കപ്പെടുന്ന തരത്തിൽ തികച്ചും ദുരൂഹമായ സാഹചര്യത്തിലാണ് റിംങ് റോഡ് അലൈൻമെന്റ് നിശ്ചയിച്ചിരിക്കുന്നത്.

യാതൊരുവിധ പഠനമോ, ഗ്രാമസഭ അറിവോ കൂടാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിക്കുകയാണുണ്ടായത്.

കരവാരം, നാവായിക്കുളം ഗ്രാമപഞ്ചായത്തുകളിലെ പുതുശ്ശേരിമുക്ക് ആനയ്ക്കാട്, കല്ലുവിള പ്രദേശങ്ങളിലെ ആയിരക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്. മാത്രമല്ല ഈ പ്രദേശത്തെ ചിരപുരാതനമായ ആരാധനാലയങ്ങളും തകർക്കപ്പെടുകയാണ്.

ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം വന്നതിനെ തുടർന്ന് നിയമാനുസൃതം 21 ദിവസങ്ങൾ ക്കുള്ളിൽ തന്നെ ബന്ധപ്പെട്ട അധികാരികൾക്ക് കിടപ്പാടം നഷ്ടപ്പെടുന്നവരും ആക്ഷൻ കൗൺസിലുംഅമ്പലകമ്മിറ്റിക്കാരും നല്കിയ പരാതികളിന്മേൽ നിയമാനുസൃതമായ ഹിയറിംഗ് നടപടിപൂർത്തീകരിക്കും മുമ്പ് തന്നെ കല്ലിടൽ നടപടികളിലേയ്ക്ക് കടക്കാനാണ് അധികാരികൾ ശ്രമിച്ചത് എന്നത് വേദനാജനകമാണ്.

ആയതിനാൽ അശാസ്ത്രീയമായ ഈ അലൈൻമെന്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 7-1- 23, ശനിയാഴ്ച രാവിലെ 10.30ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്കാഫീസിലേയ്ക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തുകയാണ്.

ഈ പരിപാടിയുടെ വിജയത്തിനായി എല്ലാ നല്ലവരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊളളുന്നു.

എന്ന്, ആക്ഷൻ കൗൺസിലിനുവേണ്ടി,

നാൽ കൺവീനർ

മുഹമ്മദ് ഇല്യാസ്

മണിലാൽ സഹദേവൻ

മുഹമ്മദ് അൻസൽ എ.