കിളിമാനൂർ വാലൻകോണം കോളനിയിൽ യുവതിയെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് ഷാൻ (32) നെ ആക്രമിച്ച കേസിലെ പ്രതികളായ വെള്ളല്ലൂർ വില്ലേജിൽ വേലൻകോണം അണവിള വീട്ടിൽ ശ്രീകുമാർ മകൻ ശ്രീലാൽ വയസ്സ് 27 , വെള്ളല്ലൂർ വില്ലേജിൽ വേലൻകോണം അണവിള വീട്ടിൽ ശിവദാസൻ മകൻ ശ്രീജിത്ത് വയസ്സ് 27,അണവിള വീട്ടിൽ ശിവദാസൻ മകൻ ശ്രീരാജ് വയസ്സ് 28, അണവിള വീട്ടിൽ ജലാധരൻ മകൻ ശരത്ത് വയസ്സ് 24, അണവിള വീട്ടിൽ രാഘവൻ മകൻ ദീപു വയസ്സ് 40 , വേലൻ കോണം ബിനു ഭവനിൽ കൃഷ്ണൻകുട്ടി മകൻ ബിനു വയസ്സ് 25 എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡി വൈ എസ് പി ജി വിനുവിൻറെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് ഇൻസ്പെക്ടർ സനൂജ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ പ്രദീപ് കെ സിപിഒ മാരായ ശ്രീരാജ് രാജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് പ്രതികളെ കോടതിയിൽ ഹാജരാക്കി