താമസത്തിനായി നൽകുന്ന കെട്ടിടങ്ങൾക്കും വീടുകൾക്കുമുള്ള ജിഎസ്ടി ജനുവരി ഒന്നു മുതൽ ഒഴിവ് ആക്കിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് അറിയിച്ചു. വർഷത്തിൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന വാടകയ്ക്ക് നേരത്തെ 18% ജിഎസ്ടി ഈടാക്കിയിരുന്നു. ധാന്യങ്ങളുടെ പുറം തോടിന് ഈടാക്കിയിരുന്ന ജി.എസ്.ടി ഇല്ലാതാക്കി. നേരത്തെ 5% ആയിരുന്നു നികുതി. പഴസത്തുക്കളും ജ്യൂസുകളും അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾക്ക് 12% ജി.എസ്.ടി ഏർപ്പെടുത്തി.