തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും പേര് എഴുതിയ ബോർഡ് മലയാളത്തിലും പ്രദർശിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളുടെയും പേര് മലയാളത്തിലും എഴുതിയ ബോർഡ് പ്രദർശിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. സ്കൂളുകൾക്കൊപ്പം സർക്കാർ,എയ്ഡഡ്,അംഗീകാരമുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങളുൾപ്പെടെയുള്ളവയ്ക്കും അനുബന്ധ കെട്ടിടങ്ങൾക്കും മലയാളത്തിലും ഇംഗ്ളീഷിലും ഒരേ വലിപ്പത്തിൽ ബോർഡ് വയ്ക്കണം. കമ്മ്യൂണിറ്റി ഹാൾ, സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ പേരുകളും ഇതുപോലെ ഒരേ വലിപ്പത്തിലെഴുതണം. ഔദ്യോഗിക ഭാഷ മലയാളമാകണമെന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന പരാതിയുടെ സാഹചര്യത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പുതിയ നിർദ്ദേശം.