പ്രിയതാരം മമ്ത താൻ കടന്ന് പോകുന്ന കഠിന വഴികളെക്കുറിച്ച് തുറന്ന് പറയുന്നു.

പ്രിയതാരം മമ്ത താൻ കടന്ന് പോകുന്ന കഠിന വഴികളെക്കുറിച്ച് തുറന്ന് പറയുന്നു. ക്യാൻസർ രോഗത്തോട്‌ ആത്മവിശ്വാസത്തോടെ പൊരുതിയതും ജീവിതത്തിലെ പ്രതിസന്ധിയെ നേരിട്ടതുമെല്ലാം മംമ്‌ത തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വീണ്ടും മറ്റൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന്‌ പറയുകയാണ് മംമ്ത. തനിക്ക് ഓട്ടോ ഇമ്യൂണൽ ഡിസീസാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മംമ്ത ഇപ്പോൾ. ത​ന്റെ സെൽഫി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് മംമ്‌ത തന്റെ ആരോ​ഗ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുന്നത് . മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സൂര്യനോട് സംസാരിക്കുന്നത് പോലെയാണ് മംമ്ത ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ മംമ്‌ത പങ്കുവച്ച വാക്കുക്കൾ ഇങ്ങനെ – ‘പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു… എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു… മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും....