2000 ജനുവരി 1 മുതല്‍ 2022 ഒക്ടോബര്‍ 31 വരെയുള്ള (എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഐഡന്റിന്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 10/1999 മുതല്‍ 08/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തി കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് 01/01/2023 മുതല്‍ 31/03/2023 വരെയുള്ള കാലയളവില്‍ പ്രത്യേക പുതുക്കലിന് www.eemployment.kerala.gov.in എന്ന ഓണ്‍ലൈന്‍ സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ എല്ലാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായോ പ്രത്യേക പുതുക്കല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.