വാമനപുരം പാലം അടച്ചു

സംസ്ഥാന പാതയ്ക്ക് സമാന്തരമായുള്ള വാമനപുരം പഴയ പാലം അടച്ചു .വാമനപുരം പഞ്ചായത്ത് അധികൃതരും വെഞ്ഞാറമൂട് പോലീസും എത്തിയാണ് പഴയ പാലം വഴിയുള്ള യാത്ര നിരോധിച്ചു കൊണ്ട് പാലം അടച്ചത്.
പാലത്തിന്റെ ബലക്ഷയ സാധ്യത മുന്നിൽക്കണ്ടാണ് നടപടി.
പഴയ പാലവും റോഡുമായി സാന്ധിക്കുന്ന ഭാഗം ഇടിഞ്ഞു താഴ്ന്നു തുടങ്ങിയതിനെ തുടർന്നാണ് നടപടി.
പഴയ പാലത്തിനോട് ചേർന്നുള്ള റോഡിൽ സ്ഥിരമായി ലോഡ് കയറ്റിയ ലോറികളും മറ്റ് ചരക്ക് വാഹനങ്ങളും പാർക്ക് ചെയ്യുന്നതാണ് ഇവിടം ഇടിയാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.
പലപ്പോഴും ഇരുചക്ര വാഹനങ്ങളും മറ്റു ചെറു വാഹനങ്ങളും പഴയ പാലം വഴിയും കടന്നുപോകാറുണ്ട് .ഇത്തരത്തിൽ ഒരു അപകടത്തിൽ പോകാതിരിക്കുന്നതിനു മുൻകരുതൽ കൂടിയാണ് പാലം അടച്ചത്.