'മകളുടെ മൃതദേഹം വീടിനുള്ളിൽ, അച്ഛൻ തൊഴുത്തിൽ തൂങ്ങിമരിച്ചനിലയിൽ'; കോട്ടയത്ത് ദുരൂഹതയായി രണ്ട് മരണം

കോട്ടയം : വൈക്കം അയ്യർകുളങ്ങരയിൽ ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും  മരിച്ച നിലയിൽ കണ്ടെത്തി. അയ്യർകുളങ്ങര സ്വദേശി ജോർജ് ജോസഫ് (72), മകൾ ജിൻസി (30) എന്നിവരാണ് മരിച്ചത്. ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.