തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി ഉത്സവം രാവിലെ മൂന്നിന് നിർമാല്യ ദർശനത്തോടെ ആരംഭിച്ചു.ഇനി രാവിലെ 09:30 മണി മുതൽ 12.30 മണി വരെ ദർശനം ഉണ്ടായിരിക്കും.
വൈകിട്ട് മൂന്നിന് നടതുറക്കും.വൈകുന്നേരം 03.00 മണി മുതൽ 06.15 മണി വരെ ദർശനം തുടരും.ഏകാദശി ശീവേലി രാത്രി 08.15 ന് നടക്കും.രാത്രി 9.15നാണ് കനകശീവേലി. ഇതിന് ശേഷവും ഭക്തർക്ക് ദർശനത്തിന് സൗകര്യമുണ്ടായിരിക്കും.