പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം . പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത് കോസ്റ്റൽപോലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പുതുവല്‍സരാഘോഷത്തിനിടെ കടലിലിറങ്ങിയ ഇയാള്‍ക്കായി രാത്രി മുതല്‍ തിരച്ചില്‍ നടത്തിയിരുന്നു. ശ്രദ്ധിക്കാം. കേരളത്തില്‍ ജനങ്ങള്‍ ഒത്തുകൂടുന്ന കടലോരത്ത് ഏറ്റവും അപകടകരമായ ബീച്ചാണ് കൊല്ലം. കൊല്ലം ബീച്ചില്‍ കാല്‍ നനക്കുന്നതുപോലും അപകടകരമെന്നിരിക്കെ ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ല. കൊല്ലം ബീച്ച് കണ്ട് മാത്രം ആസ്വദിക്കുക, കടലില്‍ ഇറങ്ങരുത്, കടലില്‍ തീരത്തോട് ചേര്‍ന്ന് വേലിയോ സൗന്ദര്യം നഷ്ടപ്പെടാതെ വലയോ സ്ഥാപിക്കുന്നത് ഉചിതമായിരിക്കും. അപരിചിതരാണ് വന്ന് അപകടത്തില്‍ പെടുന്നവരിലേറെയും.