വീടിനു നേരെ പടക്കം ഏറു നടത്തിയ പ്രതികൾ അറസ്റ്റിൽ 18/1/23 രാത്രി 7.30മണിയോടെ ചെറുവള്ളി മുക്ക് കാടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിന്റെ മുൻ വശം കതക് നശിപ്പിച്ചു. അക്കരവീട്ടിൽ കവിതയുടെ മകളുടെ ഭർത്താവും കൂട്ടുകാരനും കൂടിയാണ് ഒരു ബൈക്കിൽ എത്തി ഈ കൃത്യം നിർവഹിച്ചത്. ഒന്നാം പ്രതി റപ്പായി എന്നു വിളിക്കുന്ന ശ്രീനാഥ് ഇയാളുടെ ഭാര്യ പിണങ്ങി പോയതിലുള്ള വിരോധത്തിലാണ് ഈ കൃത്യം നിർവഹിച്ചത്. ആറ്റിങ്ങൽ വേലാംകൊണം ശിവശക്തി വീട്ടിൽ ശ്രീനാഥ്റപ്പായി ( 26,) അഞ്ചുതെങ് അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ വിഷ്ണു ജഗ്ഗു (22 )എന്നിവരെ യാണ് റൂറൽ SP ശിൽപ D IPS ന്റെ സമയോചിതമായ ഏകോപനത്തിലൂടെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ DySP G. ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴു SHO GB മുകേഷ്, SI ശാലു D. J.CPO മാരായ നൂറുൽ അമീൻ, അരവിന്ദ്, മുസ്സമിൽ,അഞ്ചുതെങ് SI സജീവ്, SCPO സജു, CPO ഷംനാസ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു.ആറ്റിങ്ങൽ JFMC 3 കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.